Saturday, September 25, 2010

ഇലഞ്ഞി പൂക്കളും എന്റെ കുഞ്ഞു പെങ്ങളും...

അന്നെനിക്ക് 10 വയസില്‍ താഴെ മാത്രം പ്രായം. രാവിലെ ഉണരുമായിരുന്നു. എന്നിട്ട് അമ്മാത്തേക്കു (അമ്മ വീട് ) പോകും. അവിടെ കുളത്തിനരികിലായി ഒരു ഇലഞ്ഞി മരമുണ്ടായിരുന്നു. പൊഴിഞ്ഞു വീണ ഇലഞ്ഞി പൂക്കള്‍ എടുക്കുവനാണ് എന്റെ യാത്ര. ആ പൂക്കള്‍ക്ക് ഒരു പ്രത്യേക മണമാണ്. അത് കൊണ്ട് ജ്ഞാന്‍ മാല കോര്‍ക്കും. എന്റെ അനിയത്തിക്കുട്ടിക്കായി. വിടര്‍ന്ന ചിരിയോടെ എന്റെ അനിയത്തി ആ മാല അണിയും. എന്തോ വില പിടിച്ച സമ്മാനം കിട്ടയത് പോലെ അവള്‍ എന്നെ നോക്കി ചിരിക്കും. അതോര്‍ക്കുമ്പോള്‍ എന്ത് കൊണ്ടോ എന്റെ കണ്ണുകള്‍ ഇറനണിയുന്നു. ഇപ്പോഴും, എപ്പോഴും...

പോകട്ടെ, മടങ്ങി വരാം വീണ്ടും...

No comments:

Post a Comment