Thursday, September 02, 2010

Lyrics - വാതില്‍ പഴുതിലൂടെന്‍...

Credits
----------------
രചന: O.N.V
സംഗീതം: V.Dakshinamoorthy
പാടിയത്:K.J.Yesudas
ചിത്രം: ഇടനാഴിയില്‍ ഒരു കാലൊച്ച (1987)

Song
----------------
വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
കള മധുരമാം കാലൊച്ച കേട്ടു
മധുരമാം കാലൊച്ച കേട്ടു (2)

ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടും
മൃദുലമാം നിസ്വനം പോലെ..
ഇലകളില്‍ ജലകണം ഇറ്റു വീഴും പോലെ
ഉയിരില്‍ അമൃതം തളിച്ച പോലെ
തരള വിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
അറിയാതെ കോരി തരിച്ചു പോയി
അറിയാതെ കോരി തരിച്ചു പോയി (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...)

ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരം നുകരാതെ ഉഴറും പോലെ
അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കള മെഴുതുന്നോരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായ് നീ വന്നു
മറ്റൊരു സന്ധ്യയായ് നീ വന്നു (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍...)

1 comment: